Crime
സജീവന്റെ മരണം.വടകര സ്റ്റേഷനിലെ പൊലീസുകാർക്ക് കൂട്ടസ്ഥലംമാറ്റം
കോഴിക്കോട്:∙ വാഹനാപകടവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 66 പൊലീസുകാര്‍ക്കെതിരെയുള്ള കൂട്ടനടപടി. നേരത്തേയുള്ള സസ്പെൻഷനു പുറമേയാണിത്. മാനുഷിക ഉത്തരവാദിത്തം കാട്ടിയില്ല, ആശുപത്രിയിൽ കൊണ്ടു പോയില്ല തുടങ്ങിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്തം വേണമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കല്ലേരി പൊൻമേരി പറമ്പിൽ താഴെ കോലോത്ത് സജീവ(41) ന്റെ മരണത്തിലാണ് പൊലീസുകാർക്കെതിരെ നടപടി. സംഭവത്തിനെതിരെ യു.ഡി.എഫും സി.പി.എമ്മും പ്രതിഷേധവുമായ് രംഗത്തിറങ്ങിയിരുന്നു.
