Connect with us

Crime

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Published

on

ജമ്മു കശ്മീർ: :ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്.

ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ചെറുത്തുനില്‍പ്പിലാണ് കമാല്‍കോട്ട് സെക്ടറിലെ മഡിയന്‍ നാനാക് പോസ്റ്റിന് സമീപത്തുവച്ച് മൂന്ന് ഭീകരരെ വധിച്ചത്. ഇക്കാര്യം ജമ്മു കശ്മീര്‍ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇവിടെ ഭീകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഒരുഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു. സ്ഥലത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading