Connect with us

Crime

തൃശൂരിൽ കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ നിർമിച്ച വ്യാജ ടൂത്ത് പേസ്റ്റ് പിടികൂടി

Published

on


തൃശൂര്‍: കയ്പമംഗലത്ത് കോള്‍ഗേറ്റ് കമ്പനിയുടെ പേരില്‍ നിർമിച്ച വ്യാജ ടൂത്ത് പേസ്റ്റ് പിടികൂടി. കടകളില്‍ വില്പനക്ക് വെച്ച ടൂത്ത് പേസ്റ്റുകളാണ് പിടിച്ചെടുത്തത്. പെരിഞ്ഞനത്തെ ഹോൾസെയിൽ കടകളിലെയും മൂന്നു ചില്ലറ കടകളിലും നിന്നായി 365 വ്യാജ ടൂത്ത് പേസ്റ്റുകളാണ് കണ്ടെടുത്തത്.

കോള്‍ഗേറ്റ് കമ്പനി അധികൃതരുടെ പരാതിയിൽ കയ്പമംഗലം എസ്‌ഐ കെഎസ് സുബീഷ് മോൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ ടൂത്ത് പേസ്റ്റുകൾ പിടികൂടിയത്. 2022 ജനുവരിയില്‍ കോള്‍ഗേറ്റ് കമ്പനി ഉല്പാദനം നിര്‍ത്തിയ നൂറു ഗ്രാമിൻ്റെ ‘അമിനോ ശക്തി’ എന്ന ബ്രാന്‍ഡ് നെയിമിലാണ് വ്യാജ ടൂത്ത് പേസ്റ്റ് നിർമിച്ചിരിക്കുന്നത്.

കമ്പനി അധികൃതരുടെ ചെക്കിങ്ങിനിടെയാണ് വ്യാജ ടൂത്ത് പേസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ടൂത്ത് പേസ്റ്റ് വിതരണം ചെയ്‌ത ഏജന്‍സിയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading