Crime
മുഖ്യമന്ത്രിക്കെതിരായ വിഡിയോയും കത്തുകളും നാളെ പുറത്തുവിടുമെന്ന് ഗവർണർ
ആലുവ :മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ ആക്രമിച്ചാല്‍ പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന് അറിയാത്തവരാണോ നാട് ഭരിക്കുന്നതെന്ന് ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ നിർദേശമുള്ളതിനാലാണ്, കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതിരുന്നത്.മുഖ്യമന്ത്രിക്കെതിരായ വിഡിയോയും കത്തുകളും നാളെ പുറത്തുവിടും. മുഖ്യമന്ത്രി പല ആനുകൂല്യങ്ങളും തന്നിൽനിന്നു തേടിയിട്ടുണ്ട്, അത് പുറത്തുവിടില്ലെന്നും ഗവർണർ പറഞ്ഞു.
മൂന്ന് വർഷം മുൻപു കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ നടന്ന വധശ്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു കുറ്റപ്പെടുത്തിയ ഗവർണർ, അതിൽ കേരളത്തിലെ അധികാരകേന്ദ്രവും ഭാഗമാണെന്നു പരോക്ഷമായി പറഞ്ഞു. ഇതുവരെ പകരക്കാരെ ഉപയോഗിച്ചു കളിച്ച മുഖ്യമന്ത്രി ഇപ്പോൾ മറനീക്കി പുറത്തുവന്നതിൽ സന്തോഷമുണ്ട്. ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് വർഷമായി താനെഴുതുന്ന കത്തുകൾക്കു മുഖ്യമന്ത്രി മറുപടി തരുന്നില്ലെന്നും ഗവർണർ പറഞ്ഞു.
