Connect with us

Crime

യുവതിയുടെ വീട്ടിൽ കയറി കൈ വെട്ടിമാറ്റിയ ഭർത്താവ് പിടിയിൽ

Published

on

യുവതിയുടെ വീട്ടിൽ കയറി കൈ വെട്ടിമാറ്റിയ ഭർത്താവ് പിടിയിൽ

പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ ഒളിവിൽപ്പോയ ഭർത്താവ് പിടിയിൽ. പ്രതി സന്തോഷിനെ അടൂരിൽനിന്നാണ് പൊലീസ് പിടികൂടിയത്. കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് സന്തോഷ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇയാൾ ഓടിരക്ഷപ്പെട്ടിരുന്നു.
ആക്രമണത്തിൽ വിദ്യയുടെ ഒരു കൈപ്പത്തി അറ്റുപോയിരുന്നു. കൈമുട്ടിന് താഴെയും ഗുരുതര മുറിവേറ്റു. വിദ്യയുടെ മുടിയും പ്രതി മുറിച്ചുമാറ്റിയിരുന്നു. വടിവാളുപയോഗിച്ചുള്ള ആക്രമണം തടയാൻ ശ്രമിച്ച വിദ്യയുടെ പിതാവ് വിജയനും വെട്ടേറ്റു. ഗുരുതരാവസ്ഥയിലായ യുവതിയെയും പിതാവിനെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിൽ പുരോഗമിക്കുന്നതിനിടെയാണ് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. ഏറെ നാളായി ഭാര്യയെ ആക്രമിക്കാൻ പ്രതി പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു. വിദ്യയുടെ കൈപ്പത്തി ആശുപത്രിയിൽ തുന്നിച്ചേർത്തു.

Continue Reading