NATIONAL
വി.മുരളിധരനൊപ്പം യുവതി യു.എ.ഇ യിലെ മന്ത്രി തല യോഗത്തിൽ പങ്കെടുത്ത സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി
ന്യൂഡൽഹി: കേന്ദ്രസഹമന്ത്രി വി. മുരളീധരനോടൊപ്പം പ്രോട്ടക്കോള്‍ ലംഘിച്ച് യുഎഇയിലെ മന്ത്രിതല യോഗത്തില്‍ യുവമോര്‍ച്ച നേതാവ് സ്മിതാ മേനോന് പങ്കെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരിന്റെ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്‍ നിന്നും വിശദീകരണം തേടിയത്.
2019 നവംബറില്‍ അബുദാബിയില്‍ വച്ചു നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തിലാണ് സ്മിതാ മേനോന് പങ്കെടുത്തത്. മുരളീധരന്റെ അനുവാദത്തോടെയാണ് പങ്കെടുത്തതെന്ന് സ്മിതാ മേനോന്റെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു.
