Crime
വിജയ് സാഖറെ എന്‍ഐഎയിലേക്ക് .ക്രമസമാധാനത്തിനായുള്ള പുതിയ എഡിജിപിയെ ഉടൻ കണ്ടെത്തും
ന്യൂഡൽഹി:സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ദേശീയ അന്വേഷണ ഏജന്‍സിയിലേക്ക്. എന്‍ഐഎ ഐജിയായാണ് നിയമനം. ഡെപ്യൂട്ടേഷനുള്ള വിജയ് സാഖറെയുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
നിലവില്‍ ഇരട്ട നരബലിയടക്കമുള്ള പ്രധാന കേസുകളുടെ അന്വേഷണ ചുമതലയും പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ വിജയ് സാഖറെയ്ക്കാണ്. സാഖറെ സംസ്ഥാനം വിടുന്ന സാഹചര്യത്തില്‍ ക്രമസമാധാനത്തിനായുള്ള പുതിയ എഡിജിപിയെ കണ്ടെത്തേണ്ടതുണ്ട്. വിദേശത്തുള്ള മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക.
