Connect with us

Crime

നരബലി പ്രതികൾ ഒരുമൃതദേഹം കൂടി കുഴിച്ചിട്ടു? തിരച്ചിൽ ആരംഭിച്ചു

Published

on

കൊച്ചി: ഇരട്ട നരബലിക്കേസ് പ്രതികളായ ഭഗവല്‍ സിങ്ങ്‌-ലൈല ദമ്പതികളുടെ വീട്ടില്‍ റോസ്‌ലിന്റെയും പദ്മയുടെയും മൃതദേഹങ്ങള്‍ക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന് സംശയിച്ച് പോലീസ്. കഴിഞ്ഞ ദിവസം ഇരുവരേയും ചോദ്യംചെയ്തതില്‍ നിന്നാണ് ഇതുസംബന്ധിച്ച ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് പ്രതികളെയും ശനിയാഴ്ച ഇലന്തൂരിലെ വീട്ടിലെത്തിച്ച് പോലീസ് കൂടുതല്‍ പരിശോധന നടത്തുകയാണ്. കൊച്ചിയില്‍നിന്ന് പ്രത്യേക ഡോഗ് സക്വാഡും ഇലന്തൂരിലേക്ക് പുറപ്പെട്ടു.
മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ച മായ, മര്‍ഫി എന്നീ നായകളാണ് വീട്ടുപറമ്പില്‍ തിരച്ചിലിനെത്തുന്നത്. നേരത്തെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലെ ദുരന്ത ഭൂമിയില്‍ മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ള നായകളാണ് ഇവ.

പ്രതികളെ എത്തിക്കുന്നത് കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സുരക്ഷയും ശക്തമാക്കി. വന്‍ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം ഉള്‍പ്പെടെ പോലീസ് നിയന്ത്രിക്കുകയാണ്.

Continue Reading