Crime
ബലാൽസംഗ കേസുകളിലെ രണ്ട് വിരൽ പരിശോധന സൂപ്രീം കോടതി നിരോധിച്ചു

ന്യൂഡൽഹി: ബലാൽസംഗ കേസുകളിലെ രണ്ട് വിരൽ പരിശോധന നിരോധിച്ചുള്ള സുപ്രധാന വിധിയുമായി സൂപ്രീം കോടതി. പ്രാകൃതമായ പരിശോധനയാണിത്. അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് ഇത് എന്നും കോടതി നരീക്ഷിച്ചു.
ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി.ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ, ജസ്റ്റിസ് ഹിമ കോലി എന്നിവരുടേതാണ് ഈ സുപ്രധാന വിധി.