Connect with us

Crime

പൊലീസ് സേനക്ക് അപഖ്യാതി ഉണ്ടാക്കുന്നവര്‍ സേനയില്‍ പ്രവര്‍ത്തിക്കണ്ടെന്ന് മുഖ്യമന്ത്രി

Published

on

തിരുവന്തപുരം:പൊലീസ് സേനക്ക് അപഖ്യാതി ഉണ്ടാക്കുന്നവര്‍ സേനയില്‍ പ്രവര്‍ത്തിക്കണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരള പൊലീസ് ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊലീസ് സേനയെ അടിമുടി പരിഷ്‌കരിക്കാനുള്ള സമയമായി.യാതൊരു ദൂഷ്യങ്ങളുമില്ലാത്ത പൊലീസിനെയാണ് ജനം ആഗ്രഹിക്കുന്നത്.പൊലീസ് സേനക്ക് അപഖ്യാതി ഉണ്ടാക്കുന്ന ചെയ്തികള്‍ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു.ഇവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുണ്ടാവില്ലന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി സംസാരിച്ചു.പാറശാല ഷാരോണ്‍ രാജ് വധകേസ്, ഇലന്തൂര്‍ നരബലിക്കേസ് അന്വേഷണങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.ഈ സമയത്തും ചില ഉദ്യാഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ പൊലീസിന് അവമതിപ്പുണ്ടാക്കുന്നു.വികസനവും സാമൂഹിക പുരോഗതിയും ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളത്.ജനങ്ങള്‍ പൊലീസുമായി സഹകരിക്കുന്ന അന്തീരിക്ഷമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

Continue Reading