Connect with us

Crime

കുറവന്‍കോണം കേസിലെ പ്രതിയെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ  നിര്‍ദേശം

Published

on

തിരുവനന്തപുരം: കുറവന്‍കോണം കേസിലെ പ്രതി സന്തോഷിനെ പുറത്താക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസില്‍ നിന്ന് നിര്‍ദേശം. വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരനാണ് പ്രതി.

അതിനിടെ മ്യൂസിയത്തിനു സമീപം പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി മ​ല​യി​ൻ​കീ​ഴ് ​സ്വ​ദേ​ശി​​ സന്തോഷ് തന്നെയെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്.
മ​ന്ത്രി​ റോഷി അഗസ്റ്റിന്റെ ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ന്റെ​ ​ഡ്രൈ​വ​ർ കൂടിയായിരുന്നു സന്തോഷ്. അതേസമയം, കു​റ​വ​ൻ​കോ​ണ​ത്തെ​ ​വീ​ട്ടി​ൽ​ ​ക​യ​റി​ ​അ​തി​ക്ര​മം​ ​ന​ട​ത്തി​യ സംഭവത്തിൽ സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മ്യൂസിയത്തെ ആക്രമണത്തിലും ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
കുറവൻകോണത്തെ വീട്ടിൽ അതിക്രമം നടത്തിയ സംഭവത്തിൽ ഇന്നലെ രാത്രിയാണ് സന്തോഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചതോടെ മ്യൂസിയത്തിൽ അതിക്രമം നടത്തിയതും ഇയാൾ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. തുടർന്ന് വനിതാ ഡോക്‌ടറെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരേഡ് നടത്തുകയായിരുന്നു. ​പി​ടി​യി​ലാ​കു​മ്പോ​ൾ​ ​രൂ​പ​മാ​റ്റം​ ​വ​രു​ത്താ​നാ​യി​ ​ഇ​യാ​ൾ​ ​ത​ല​ ​മൊ​ട്ട​യ​ടി​ച്ചി​രു​ന്നു.​

Continue Reading