Connect with us

KERALA

ആനാവൂര്‍ നാഗപ്പന്മാര്‍ കേരളത്തെക്കുട്ടിച്ചോറാക്കുന്നു.കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിക്കാരന്‍ പിണറായി

Published

on

തിരുവനന്തപുരം: ഇത്ര അഴിമതി നടത്തുന്ന മേയറെ തിരുവനന്തപുരത്ത് വേറെ കണ്ടിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ആനാവൂര്‍ നാഗപ്പന്മാരുടെ ചെരുപ്പനക്കാത്തവര്‍ക്ക് ജോലി ഇല്ലാത്ത അവസ്ഥയാണ്. ഈ സര്‍ക്കാര്‍ വന്നതിന്‍റെ ഗുണങ്ങളാണിവ. പെന്‍ഷന്‍ ഇല്ല, അഴിമതി, ബന്ധു നിയമനം തുടങ്ങിയവ മാത്രമാണ് ഉള്ളത്.

ആനാവൂര്‍ നാഗപ്പന്മാര്‍ കേരളത്തെക്കുട്ടിച്ചോറാക്കുകയാണ്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിക്കാരന്‍ പിണറായി വിജയനാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കത്ത് വിവാധത്തിൽ കോണ്‍ഗ്രസിന്‍റെ ആഭിമുഖ്യത്തില്‍ നഗരസഭക്ക് മുന്നില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.

Continue Reading