Connect with us

Crime

മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു.കോർപ്പറേഷന് മുന്നിൽ പ്രതിഷേധം ശക്തം

Published

on

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയറുടെ വീടിന് മുന്നിലും പ്രതിഷേധം. മേയർക്ക് നേരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദിച്ചു. മുടവൻമുകളിലെ വീട്ടിൽ നിന്ന് ഔദ്യോഗിക വാഹനത്തിലേയ്ക്ക് കയറാനിറങ്ങുന്നതിനിടെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സ്ഥലത്ത് പൊലീസും സിപിഎം പ്രവർത്തകരും എത്തിയിരുന്നു. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു.

അതേസമയം, ബിജെപി, യു‌ഡിഎഫ് കൗൺസിലർമാർ കോർപ്പറേഷന് മുന്നിൽ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. മേയർ ആര്യാ രാജേന്ദ്രന്റെയും ഡി ആർ അനിലിന്റെയും ഓഫീസിന് മുന്നിൽ ബിജെപി കൊടി കെട്ടി. മേയറുടെ ഓഫീസിന് മുന്നിൽ കൗൺസിലർമാർ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രതിപക്ഷ നേതാവ് എം ആർ ഗോപൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

Continue Reading