Connect with us

Crime

തുഷാര്‍ വെള്ളാപ്പള്ളി ആരോപണം നേരിടുന്ന കേസില്‍ തെലുങ്കാന പോലീസ് കൊച്ചിയിലെത്തി

Published

on

കൊച്ചി: ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ തെലങ്കാന പോലീസ് കൊച്ചിയിലെത്തി. കേസില്‍ അറസ്റ്റിലായ രാമചന്ദ്ര ഭാരതിയുടെ സുഹൃത്തായ സ്വാമി കൊച്ചിയില്‍ ഒളിവിലാണെന്ന വിവരത്തെ തുടർന്നാണ് തെലങ്കാന പോലീസ് എത്തിയത്. സ്വാമിയുമായി ബന്ധപ്പെട്ട എലൂര്‍ സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്.
തെലങ്കാനയിലെ നല്‍ഗോണ്ട എസ്പി രമ രാജേശ്വരി നേരിട്ട് കൊച്ചിയിലെത്തിയിട്ടുണ്ട്. കൊച്ചി സിറ്റി പോലീസിന്റെ സഹായത്തോടെയാണ് കേരളത്തിലെ നടപടികള്‍.തുഷാര്‍ വെള്ളാപ്പള്ളി ആരോപണം നേരിടുന്ന കേസില്‍ കൊച്ചിയില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തുമെന്നാണ് അറിയുന്നത്.

കേസില്‍ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായത്. കേസില്‍ ഉള്‍പ്പെട്ട സതീഷ് ശര്‍മയെന്ന പ്രതിയുമായും കൊച്ചിയിലെ സ്വാമിക്ക് ബന്ധമുണ്. കാസര്‍കോട് സ്വദേശിയാണ് സതീഷ് ശര്‍മ. ഇയാള്‍ യുപി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്.

കേരള പോലീസിന്റെ സഹായത്തോടെയാണ് ഓപ്പറേഷന്‍ താമരയുമായി ബന്ധപ്പെട്ട കേസില്‍ റെയ്ഡ് നടപടികള്‍ നടക്കുക. ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി ബിജെപിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ആരോപണം. കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ തെളിവുകള്‍ തെലങ്കാന പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Continue Reading