Crime
ഫിഷറീസ് സര്‍വകലാശാല വി.സി കെ.റിജി ജോണിന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.റിജി ജോണിനെ പുറത്താക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്.ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനം എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കുഫോസ് വി.സിയുടെ നിയമനം അസാധുവാക്കിയത്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവെക്കാന്‍ നിര്‍ദേശിച്ച പത്ത് വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ.റിജി ജോണ്‍. സാങ്കേതിക സര്‍വകലാശാല വി.സിയെ പുറത്താക്കിയുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ മറ്റു വിസിമാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി വിധി സർക്കാറിനേറ്റ തിരിച്ചടിയാണ്.
