Crime
മംഗളൂരു ഓട്ടോ സ്ഫോടനം നടത്തിയതിനു പിന്നില്‍ ഐഎസ് ബന്ധം . പ്രതി ആലുവയിലും എത്തിയിതായി കണ്ടെത്തി. കേരള പോലീസും അന്വേഷണം തുടങ്ങി

ബംഗളൂരു: മംഗളൂരു നഗരത്തില്‍ പട്ടാപ്പകല്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം നടത്തിയതിനു പിന്നില്‍ ഐഎസ് ബന്ധമെന്ന് എഡിജിപി അലോക് കുമാര്‍. സ്‌ഫോടനം നടത്തിയ ഷരീഖ് എന്ന വ്യക്തി 2020ല്‍ തീവ്രവാദക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ്. വ്യാജപേരുകളിലാണ് ഇയാള്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കിയത്. ഷരീഖ് കേരളത്തിലും തമിഴ്‌നാട്ടിലും സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആസൂത്രണം നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഷരീഖ് ആലുവയില്‍ എത്തിയിതായി കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കേരള പോലീസിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. ആമസോണില്‍ നിന്ന് സ്‌ഫോടനത്തിന് സഹായകമാകുന്ന ചില സാധനങ്ങള്‍ ആലുവയില്‍ നിന്നാണ് ഇയാള്‍ക്ക് ലഭിച്ചതെന്നാണ് സൂചന. ഓട്ടോയില്‍ കുക്കറിനുള്ളില്‍ ബോംബ് സ്ഥാപിച്ചാണ് പ്രതി സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റ് പ്രതി ഷരീഖും ചികിത്സയിലാണ്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൂടാതെ മറ്റൊരാളും അറസ്റ്റിലായിട്ടുണ്ട്.