Connect with us

Education

സര്‍വകലാശാല വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നെഞ്ചിടിപ്പോടെ സർക്കാർ

Published

on

കൊച്ചി: ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് സര്‍വകലാശാല വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും, നോട്ടീസിന്റെ നിയമസാധുത പരിശോധിക്കണമെന്നുമാണ് വൈസ് ചാന്‍സലര്‍മാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നോട്ടീസ് റദ്ദാക്കണമെന്നും വിസിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ കേസ് പരിഗണിച്ചപ്പോള്‍, ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ കാരണം കാണിക്കല്‍ നോട്ടീസിന്മേല്‍ തുടര്‍നടപടി എടുക്കരുതെന്ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നോട്ടീസില്‍ മറുപടി നല്‍കണമോ വേണ്ടയോ എന്ന് വിസിമാര്‍ക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം വിസിയായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു.

Continue Reading