Crime
ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി പി ജയരാജൻ.
കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണവുമായി സി പി എം നേതാവ് പി ജയരാജൻ. സി പി എം സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിന്റെ പേരിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം.
ഇ പി ജയരാജനെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആവശ്യപ്പെട്ടതെന്നാണ് വിവരം. ഇ പി ജയരാജന്റെ ഭാര്യയും മകനുമാണ് റിസോർട്ടിന്റെ ഡയറക്ടർമാർ. ആരോപണം എഴുതി നൽകണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിർദേശിച്ചു. ആരോപണം ഉന്നയിക്കുന്നത് ആധികാരികതയോടെയാണെന്നും പി ജയരാജൻ പറഞ്ഞു.
