Connect with us

Crime

ജനാഭിമുഖ കുർബാനയെ ചൊല്ലി തർക്കം.അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടി

Published

on

കൊച്ചി: എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ ജനാഭിമുഖ കുർബാനയെ ചൊല്ലി തർക്കം. ഇരു വിഭാ​ഗങ്ങളും തമ്മിലുള്ള സംഘർഷത്തിലാണ് കലാശിച്ചത്. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടുകയായിരുന്നു. 

പള്ളിയിലെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകൾ പൊട്ടിവീണു. ഇരുവിഭാഗവും 16 മണിക്കൂറായി പള്ളിയിൽ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ സംഘർഷമുണ്ടായത്. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി.

പിന്നാലെ പൊലീസ് പള്ളിക്കുള്ളിൽ നിന്ന് ഇരു വിഭാ​ഗങ്ങളേയും പുറത്തു കടത്തി. പുറത്തു വച്ചും ഇരു വിഭാ​ഗങ്ങളും തർക്കം തുടരുകയാണ്. സമവായ ചർച്ചകൾക്കായി പൊലീസ് ഇരു വിഭാ​ഗത്തേയും വിളിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇരു പക്ഷവും തയ്യാറായിട്ടില്ല.

Continue Reading