Crime
എന്‍ഐഎ റെയ്ഡില്‍ ഒരാൾ കസ്റ്റഡിയിൽ . ആയുധങ്ങൾ കണ്ടെടുത്തതായി സൂചന
കൊച്ചി :സംസ്ഥാന വ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഒരാൾ കസ്റ്റഡിയിൽ . കൊച്ചി എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്.. ഇയാളുടെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായാണു സൂചന. മുബാറക്കിനെ കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ (പിഎഫ്ഐ) രണ്ടാംനിര നേതാക്കളുടെ വീടുകളിലാണു സംസ്ഥാന വ്യാപകമായി എന്‍ഐഎ റെയ്ഡ് നടത്തിയത്. പരിശോധനയിൽരേഖകളും ലഘുലേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 56 ഇടങ്ങളിലായിരുന്നു പുലര്‍ച്ചെ മുതല്‍ റെയ്ഡ്. പൊലീസിന്‍റെ സഹകരണത്തോടെയായിരുന്നു നടപടി.
