Connect with us

KERALA

തിരുവനന്തപുരത്ത് ഒരുകുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത്
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി.  കഠിനംകുളം സ്വദേശി രമേശനെയും കുടുംബത്തെയുമാണ് പൊളളലേറ്റ് മരിച്ചനിലയിൽ കണ്ടത്. രമേശൻ(48), ഭാര്യ സുലജ കുമാരി (46), മകളായ രേഷ്‌മ (23) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് കരുതുന്നത്. വീട്ടിലെ കിടപ്പുമുറിയിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അടുത്തമുറിയിൽ സുലജ കുമാരിയുടെ മാതാപിതാക്കളുണ്ടായിരുന്നു. ഗൾഫിൽ ജോലിനോക്കുന്ന രമേശൻ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.അർദ്ധരാത്രി 12 മണിയോടെ മുറിയിലെ ചില്ലുകൾ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട അയൽവാസികൾ മുറിയിൽ നിന്നും തീ ആളിപ്പടരുന്നത് കണ്ടു. ഉടൻ വീട്ടിലെത്തിയെങ്കിലും അകത്ത് നിന്നും പൂട്ടിയിരുന്നു. മുൻ വാതിൽ തകർത്ത് അകത്തെത്തിയെങ്കിലും കിടപ്പുമുറിയിലെ വാതിൽ അലമാരയടക്കം വച്ച് കടക്കാനാകാത്ത വിധം ബന്ധിച്ചിരുന്നു. ജനാല വഴി അകത്തേക്ക് വെള‌ളമൊഴിച്ചെങ്കിലും മൂവരു വൈകാതെ മരിച്ചു. രമേശന്റെ മൃതദേഹം മുറിയിൽ നിലത്തും സുലജ കുമാരിയുടെയും രേഷ്‌മയുടെയും മൃതദേഹം കട്ടിലിലുമായിരുന്നു ഉണ്ടായിരുന്നത്

Continue Reading