Connect with us

Crime

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് അജ്ഞാതന്റെ വധഭീഷണി

Published

on

നാഗ്പൂര്‍ : മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിക്ക് അജ്ഞാതന്റെ വധഭീഷണി. ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്ക് ഫോണിലൂടെയാണ് വധഭീഷണി സന്ദേശമെത്തിയത്.  

ഫോണിലൂടെ രണ്ട് തവണയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയത്. ഓഫീസിലെ ജീവനക്കാരാണ് ഫോണ്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘാംഗമാണെന്നും പണം നല്‍കിയില്ലെങ്കില്‍ ഗഡ്കരിയെ വധിക്കുമെന്നുമായിരുന്നു ഭീഷണി.  
തുടര്‍ന്ന് ഗഡ്കരിയുടെ ഓഫീസിനും വീടിനും കര്‍ശ്ശന സുരക്ഷ ഏര്‍പ്പെടുത്തി. അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തും. അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്ന് പൊലീസ് അറിയിച്ചു.  

Continue Reading