Crime
സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി
സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച
സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തെ പുറത്താക്കി
ആലപ്പുഴ: സി പിഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. ഒരു കമ്മൂണിസ്റ്റുകാരന് ചേരാത്ത പ്രവർത്തിയാണിതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി.
2 മാസം മുൻപ് എ പി സോണ വീട്ടിൽ എത്തി കയറിപ്പിടിക്കാൻ ശ്രമിച്ചെന്ന സിപിഎം പ്രവർത്തകയുടെ പരാതിയിൽ നിന്നുമാണ് വിവാദങ്ങൾക്ക് തുടക്കം. പരാതിക്കൊപ്പം യുവതി സോണയുടെ ഫോണിലെ ദൃശ്യങ്ങളും പരാതിക്കൊപ്പം നൽകിയിരുന്നു. സഹപ്രവർത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സീക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമുണ്ടായത്
