Crime
പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: പൊലീസിനെതിരെ ആത്മഹത്യാകുറിപ്പെഴുതി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു.കൊല്ലം ക്ലാപ്പന സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വിദ്യാര്‍ത്ഥിയെ ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓച്ചിറ എസ് ഐ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥിയുടെ ആത്മഹത്യ കുറിപ്പ്. അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെന്നും വിസമ്മതിച്ചപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
പിന്നീട് ആത്മഹത്യാക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ 23 ന് വൈകിട്ട് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലുപേരെ ഒരുസംഘം ആക്രമിച്ചിരുന്നു. ഇവര്‍ക്കെതിരെ നല്‍കിയ പരാതി ഒത്തുതീര്‍ക്കാന്‍ പൊലീസ് ഇടപെട്ടുവെന്നാണ് ആത്മഹത്യാക്കുറിപ്പ്.
