Crime
കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദി അധ്യാപികയാണെന്ന് സഹപാഠി
കണ്ണൂർ: കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹപാഠി. റിയയുടെ മരണത്തിൽ ഉത്തരവാദി അധ്യാപികയാണെന്ന് സഹപാഠി ആരോപിച്ചു. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചിരുന്നെന്നും പിഴയായി 25000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിൽ വിഷമിച്ചാണ് റിയ ആത്മഹത്യ ചെയ്തതെന്ന് കുട്ടി മൊഴി നൽകി.
പെരളശ്ശേരി എകെജി മെമ്മോറിയൽ ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർഥിനിയായ റിയ (13) പ്രവീൺ ആണ് ആധ്യാപികയുടെയും സഹപാഠിയുടെയും പേരിൽ ആത്മഹത്യക്കുറിപ്പെഴുതി ജീവനൊടുക്കിയത്. കിടപ്പു മുറിയിലെ ജനാലയിൽ ഷാൾ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. അധ്യാപിക ശകാരിച്ചതിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അധ്യാപികയുടെ മൊഴിയെടുത്ത ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
