Connect with us

Crime

മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

Published

on

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഫോൺ ചോർത്തൽ കേസിൽ സിസോദിയയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിചാരണ ചെയ്യാൻ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന അനുമതി നൽകിയതിന് പിന്നാലെയാണ് സിബിഐ ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി അനുമതി തേടിയത്
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിസോദിയയെ ചോദ്യം ചെയ്യാനായി സിബിഐ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺചോർത്തൽ കേസിൽ വിചാരണയ്ക്ക് അനുമതി ലഭിച്ചത്. 2015ൽ ഡൽഹിയിൽ അധികാരത്തിലെത്തിയ ശേഷം ആം ആദ്മി പാർട്ടി രാഷ്ട്രീയ നേട്ടത്തിനായി രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് ഒരു ഫീഡ്ബാക്ക് യൂണിറ്റ് രൂപവത്കരിച്ചുവെന്ന റിപ്പോർട്ടിലാണ് സിബിഐ അന്വേഷണം. ഈ യൂണിറ്റിന് സിസോദിയ ആയിരുന്നു നേതൃത്വം നൽകിയിരുന്നത് എന്നാണ് ആരോപണം.

Continue Reading