Connect with us

Education

അങ്കമാലി സ്കൂളിൽ നിന്നുള്ള വിനോദയാത്ര സംഘത്തിലെ 3 കുട്ടികൾ മുങ്ങിമരിച്ചു

Published

on

ഇടുക്കി: മാങ്കുളം പാറക്കുട്ടിപ്പുഴയിൽ 3 കുട്ടികൾ മുങ്ങി മരിച്ചു. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ റിചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്.

സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദ സഞ്ചാരത്തിനെത്തിയ സംഘത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.മൃതദേഹങ്ങൾ അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Continue Reading