Connect with us

KERALA

ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലംമാറ്റിയതിനെതിരെ  വിമർശനവുമായ് അഡ്വക്കേറ്റ് എ ജയശങ്കർ

Published

on

കോട്ടയം: ശമ്പളം ലഭിക്കാത്തതിന് ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച വനിത കണ്ടക്‌ടറെ സ്ഥലംമാറ്റിയതിനെതിരെ  വിമർശനവുമായ് അഡ്വക്കേറ്റ് എ ജയശങ്കർ. സ്‌ത്രീ എന്ന പരിഗണന കൊണ്ടായിരിക്കും സസ്‌പെന്റ് ചെയ്യാത്തതെന്ന് ജയശങ്കർ പ്രതികരിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായർക്കെതിരെയാണ് നടപടി വന്നത്. സർക്കാരിനെയും കെ എസ് ആർ ടി സിയേയും അപകീർത്തിപെടുത്തിയെന്നാണ് സ്ഥലംമാറ്റ ഉത്തരവിൽ കാരണമായി പറഞ്ഞിരിക്കുന്നത്. ഇതിനെതിരെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

പ്രതിഷേധിച്ച സംഭവം ചർച്ചയായതിനെത്തുടർന്ന് വൈക്കം ഡിപ്പോയിൽ നിന്ന് അഖിലയെ പാലാ യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ബാഡ്‌ജ് കുത്തി പ്രതിഷേധിച്ച അഖിലയുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ‘ശമ്പള രഹിത സേവനം 41ാം ദിവസം’ എന്ന ബാഡ്‌ജായിരുന്നു അഖില വസ്ത്രത്തിന് മേലെ ഒട്ടിച്ച് വെച്ചിരുന്നത്.

Continue Reading