Connect with us

Crime

കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

Published

on

കൊച്ചി :പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗൃഹനാഥനായ മണിയന്‍, ഭാര്യ സരോജിനി, മകന്‍ മനോജ്‌ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം പുറംലോകം അറിയുന്നത്. മണിയന്‍ ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് സംശയം. മണിയന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളെല്ലാം.

Continue Reading