Crime
ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ പൊലീസ് വാഹനം പൊട്ടിത്തെറിച്ച് 11 പേർ കൊല്ലപ്പെട്ടു.
ഛത്തീസ്‌ഗസ്: ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിൽ പൊലീസ് വാഹനം പൊട്ടിത്തെറിച്ച് 10 പൊലീസുകാരും ഡ്രൈവറും കൊല്ലപ്പെട്ടു. ദണ്ടേവാഡയിലെ ആരൻപൂർ വനമേഖലയിലാണ് ഭീകരാക്രമണമുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ പൂർത്തിയാക്കി മടങ്ങവെയാണ് സംഭവം.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് ഉദ്യോഗസ്ഥരാണ് മരിച്ചത്. കുഴിബോംബ് ഉപയോഗിച്ചായിരുന്നു ആക്രമണം. പോരാട്ടം അവസാന ഘട്ടത്തിലാണെന്നും മാവോയിസ്റ്റുകളെ പിടികൂടുമെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ പ്രതികരിച്ചു
