Connect with us

Education

സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ആദ്യ മൂന്ന് റാങ്കും പെൺകുട്ടികൾക്ക് . മലയാളികൾക്കും മിന്നും ജയം

Published

on

ന്യൂഡൽഹി: 2022ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് റാങ്കും പെൺകുട്ടികൾക്കാണ്. ഓൾ ഇന്ത്യ റാങ്കിംഗിൽ ഇഷിതകിഷോറാണ് ഒന്നാം സ്ഥാനത്ത്. ഗരിമാ ലോഹിയ, ഉമാ ഹാരതി എൻ എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. മലയാളിയായ ഗഹാനാ നവ്യ ജെയിംസ് ആറാം റാങ്ക് കരസ്ഥമാക്കി. കോട്ടയം മുത്തോലി മരോട്ടിച്ചോട് സ്വദേശിനിയാണ്. 933 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

ജനറൽ വിഭാഗത്തിൽ 345, ഇ ഡബ്ള്യു എസ് വിഭാഗത്തിൽ 99, ഒ ബി സി വിഭാഗത്തിൽ 263, എസ് സി 154, എസ് ടി വിഭാഗത്തിൽ 72 പേരും സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടി.മലയാളികളായ ആര്യ വി എം 36ാം റാങ്കും, അനൂപ് ദാസ് 38ാം റാങ്കും നേടി. ആദ്യ നൂറ് പട്ടികയിൽ പത്ത് മലയാളികൾ ഇടം നേടിയിട്ടുണ്ടെന്നാണ് വിവരം. എച്ച് എസ് ഭാവന 55ാം, വൈഷ്‌ണവി പോൾ 62ാം റാങ്ക്, മാലിനി എസ് 81ാം റാങ്ക് എന്നിവരും പട്ടികയിലുണ്ട്.

Continue Reading