Connect with us

Crime

അബിൻ സി രാജ് കസ്റ്റഡിയിൽ അബിന്റെ സിമ്മും വർക്ക് പെർമിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കി

Published

on

കായംകുളം: നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകി മ കേസിലെ രണ്ടാം പ്രതിയായ അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്തു.മാലിദ്വീപിൽ നിന്നു വരവേ കൊച്ചി വിമാനത്താവളത്തിൽ നിന്ന് കായംകുളം പൊലീസാണ് ഇന്നലെ രാത്രി അബിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് അബിനായിരുന്നു.

അതിനിടെ അബിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വർക്ക് പെർമിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. മാലിദ്വീപിൽ അദ്ധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു അബിൻ. എസ് എഫ് ഐ മുൻ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായിരുന്നു ഇയാൾ.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഒറിയോൺ ഏജൻസിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കേയാണ് രണ്ടാം പ്രതി കൂടിയായ അബിനെ കുടി കസ്റ്റഡിയിലെടുക്കാനായത്. രണ്ട് ലക്ഷം രൂപ വാങ്ങി അബിൻ സി. രാജാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് നിഖിൽ തോമസ് പൊലീസിനു മൊഴി നൽകിയിരുന്നു.ഇതോടെ മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ കേരള പൊലീസ് സമ്മർദ്ദം ചെലുത്തി നാട്ടിലെത്തിക്കുകയായിരുന്നു. കുടുംബം ഇടപെട്ട് അബിനെ നാട്ടിലെത്തിക്കാമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് അബിൻ മാലിദ്വീപിൽ നിന്ന് വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.നിരവധി പേർക്ക് അബിൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നാണ് വിവരം.രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയെ തുടർന്ന് പാർട്ടി ഇയാൾക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. തുടർന്ന് ഉത്തർ പ്രദേശിൽ മാതാവിനൊപ്പമായിരുന്നു താമസം. ഒന്നര വർഷം മുൻപാണ് അബിൻ മാലിയിലേക്ക് പോയത്.”

Continue Reading