KERALA
അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ഡോക്ടർമാരുടെ വിദഗ്‌ദ്ധസംഘം പരിശോധിക്കും
അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
ഡോക്ടർമാരുടെ വിദഗ്‌ദ്ധസംഘം മ പരിശോധിക്കും
കൊച്ചി: കേരളത്തിലെത്തിയ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല ബിപി ഉയർന്ന നിലയിൽ തുടരുന്നു. ഇന്നലത്തെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. ഡോക്ടർമാരുടെ വിദഗ്‌ദ്ധസംഘം മഅദനിയെ പരിശോധിക്കും
കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅദനി കേരളത്തിലെത്തിയത്.
ബംഗളുരു പൊലീസിന്റെ അകമ്പടിയോടെയാണ് മഅദനി ഇന്നലെ രാത്രി ഏഴേകാലോടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. പിന്നാലെ രോഗബാധിതനായ പിതാവിനെ കാണാനായി അൻവാർശേരിയിലേയ്ക്ക് തിരിച്ചിരുന്നു.യാത്രാമദ്ധ്യേ ഒമ്പത് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. കനത്ത ഛർദ്ദിയും ഉയർന്ന രക്തസമ്മർദ്ദവും അനുഭവപ്പെട്ടതിനെ തുടർന്ന് മഅദനിയെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്”
