KERALA
ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറി. ഷെയ്ഖ് ദർവേഷ് സാഹിബിനെ അടുത്ത ഡി ജി പിയായും നിയമിച്ചു
“
തിരുവനന്തപുരം: ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഷെയ്ഖ് ദർവേഷ് സാഹിബിനെ അടുത്ത ഡി ജി പിയായും നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 1990 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ് വേണു. അദ്ദേഹമിപ്പോൾ ആഭ്യന്തര, പരിസ്ഥിതി വകുപ്പുകളുടെ ചുമതലവഹിച്ചുവരികയാണ്.എം ബി ബി എസ് പഠനത്തിന് ശേഷമാണ് അദ്ദേഹം സിവിൽ സർവീസ് പാസായത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് വേണുവിന്റെ ഭാര്യ. ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർഫോഴ്സ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്. 1990 ഐ പി എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.ഷെയ്ഖ് ദർവേഷ് സാഹിബിനെ കൂടാതെ ജയിൽ മേധാവി കെ പദ്മകുമാറിനെയും ഡി ജി പി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സീനിയോറിറ്റിയിൽ മുന്നിൽ പദ്മകുമാറായിരുന്നു. എന്നാൽ സുപ്രധാന ചുമതലകൾ നൽകിയപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ വ്യക്തിയാണ് ഷെയ്ഖ് ദർവേഷ് സാഹിബ്.”
