Obituary
സാംസങ്ങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ ഹീ അന്തരിച്ചു

സോൾ: സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ (78) അന്തരിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ആഗോള സാന്നിധ്യമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് ലീ.
.
2014ൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് അവശനായിരുന്നു. വൈസ് ചെയർമാൻ ജയ് വൈ.ലീ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മരണസമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നതായും ലീയുടെ പൈതൃകം കാത്തുസൂക്ഷിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.