Connect with us

KERALA

രാജിവയ്ക്കാനുള്ള തീരുമാനം സിപിഎമ്മിന്‍റേത്.തനിക്ക് മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ല

Published

on

കോഴിക്കോട്: ചെയർമാൻ സ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനം സിപിഎമ്മിന്‍റേതാണെന്ന് വഖഫ് ബോർഡ് അധ്യക്ഷൻ ടി.കെ. ഹംസ. ഇന്ന് വൈകിട്ട് 5 മണിക്ക് രാജിക്കത്ത് സർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രായ പരിധിയിൽ സിപിഎം നൽകിയ ഇളവ് കാലാവധിയും കഴിഞ്ഞെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി അബ്ദുരഹ്മാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളിലാണ് രാജിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ തനിക്ക് മന്ത്രിയുമായി അഭിപ്രായ ഭിന്നതയില്ലെന്നും അത്തരം പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ൽ താൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ തനിക്ക് 82 വയസുണ്ടായിരുന്നു. അന്ന് ഒരു പ്രത്യേക സാഹചര്യത്തിൽ സിപിഎമ്മിന്‍റെ തീരുമാനമനുസരിച്ചാണ് പദവി ഏറ്റെടുത്തത്. സാധാരണ ഗതിയിൽ 80 പദവി പാടുള്ളൂ എന്നാണ് പാർട്ടി നിയമം. 80 കഴിഞ്ഞാൽ എക്സ്റ്റൻഷൻ തരും. തന്റെ എക്സ്റ്റൻഷൻ കാലാവധിയും കഴിഞ്ഞതിനാലാണ് സ്ഥാനം ഒഴിയാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹം വിശദീകരിച്ചു.വഖഫ് ബോർഡ് ചെയർമാൻ സ്ഥനത്ത് ഒന്നര വർഷം കൂടി കാലാവധി ബാക്കിനിൽക്കെയാണ് ടി.കെ. ഹംസയുടെ രാജി.




Continue Reading