Crime
ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീര്‍ അള്ളാഹു മിത്താണെന്ന് പറയുമോ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി ഹിന്ദു സമൂഹം മാറി. ഇനി അതിന് അനുവദിക്കില്ല

.
തിരുവനന്തപുരം: ഗണപതിയെ അവഹേളിച്ചെന്ന ആരോപണത്തിൽ എ.എന്‍.ഷംസീറിനെതിരേ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയായി ഹിന്ദു സമൂഹം മാറിയെന്നും ഇനി അതിന് അനുവദിക്കില്ലെന്നും സുരേന്ദ്രന്‍. കോടിക്കണക്കിന് വിശ്വാസികള്‍ ആരാധിക്കുന്ന ഭഗവാന്‍ ഗണപതിയെ അവഹേളിച്ച ഷംസീറെനെതിരേ യുഡിഎഫും എല്‍ഡിഎഫിലെ വിശ്വാസികളായ നേതാക്കളും എന്തുകൊണ്ടാണ് രംഗത്തു വരാത്തത്. ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീര്‍ അള്ളാഹു മിത്താണെന്ന് പറയുമോ, അങ്ങനെ പറഞ്ഞാല്‍ കൈ മാത്രമല്ല, എല്ലാം അവര്‍ വെട്ടും. അതാണ് അവസ്ഥയെന്നും സുരേന്ദ്രന്‍.
കുറച്ചു കാലങ്ങളായി മന്ത്രി മുഹമ്മദ് റിയാസും സ്പീക്കര്‍ ഷംസീറും ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ നടത്തുകയാണ്. മതതീവ്രവാദികള്‍ക്ക് ഊര്‍ജം നല്‍കുന്ന പ്രസ്താവനകളാണ് സിപിഎം നേതാക്കളില്‍ നിന്നുണ്ടാകുന്നത്. ഷംസീറിന്റേത് സ്വഭാവികമായോ യാദൃശ്ചികമായോ ഉണ്ടായ ഒരു പ്രസ്താവനയായി കാണാനാകില്ല. മുസ്ലിം സമുദായത്തിലെ ആചാരങ്ങളെ ഷംസീര്‍ പൊക്കിപറയുകയും ഹിന്ദു സമുദായത്തെ പരസ്യമായി അവഹേളിക്കുകയായുമാണ്. ഇതിനെതിരേ സഭ സമ്മേളനം ആരംഭിച്ചാല്‍ സഭയ്ക്ക് അകത്ത് ആളില്ലെങ്കിലും പുറത്ത് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സുരേന്ദ്രന്‍. പറഞ്ഞു.