Crime
സ്പീക്കറെ ഉടനെ മാറ്റണം ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി.
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമർശത്തിനെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കറെ ഉടനെ മാറ്റണമെന്നും ഷംസീർ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും പരാതിയിൽ പറയുന്നു. കൂടാതെ സ്പീക്കർ പദവി ദുരുപയോഗം ചെയ്തുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ മുറിവുണ്ടാക്കുന്ന പ്രസ്താവനയാണ് സ്പീക്കർ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണെന്ന് അഭിഭാഷകൻ പരാതിയിൽ വ്യക്തമാക്കി.
