Connect with us

KERALA

കെ ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകിയ  ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി . സർക്കാരിനോട് സി എ ജി റിപ്പോർട്ട് തേടി

Published

on

തിരുവനന്തപുരം: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ ബെൽ കൺസോർഷ്യത്തിന് നൽകിയ പലിശരഹിത മൊബിലൈസേഷൻ ഫണ്ട് വഴി സർക്കാരിന് നഷ്ടം 36 കോടി രൂപയെന്ന് സി എ ജിയുടെ കണ്ടെത്തൽ. മൊബിലൈസേഷൻ അഡ്വാൻസ് വ്യവസ്ഥകൾ മറികടന്ന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സർക്കാരിനോട് സി എ ജി റിപ്പോർട്ട് തേടി. കരാ‌ർ തുകയിൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള ചെലവിന്റെ പത്ത് ശതമാനമാണ് മൊബിലൈസേഷൻ അഡ്വാൻസ്.കെ ഫോൺ നടത്തിപ്പിന് ബെൽ കൺസോർഷ്യത്തെ ഏൽപ്പിച്ച കരാറിലാണ് സി എ ജി നഷ്ടം ചൂണ്ടിക്കാട്ടുന്നത്. 1531 കോടിക്കായിരുന്നു ടെണ്ടർ ഉറപ്പിച്ചത്. ഒരു വ്യവസ്ഥയും പാലിക്കാതെ 109 കോടി രൂപ അഡ്വാൻസ് നൽകിയെന്നും അതുവഴി 36 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നുമാണ് സി എ ജി വ്യക്തമാക്കുന്നത്.കെ ഫോണിന്റെ ടെണ്ടറിൽ മൊബിലൈസേഷൻ അഡ്വാൻസിനെക്കുറിച്ച് പറയുന്നില്ല. പത്ത് ശതമാനം തുക അഡ്വാൻസ് നൽകണമെന്ന് കെ എസ് ഐ ടി എല്ലിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ വാക്കാൽ നിർദേശം നൽകിയിരുന്നു. ബെല്ലുമായി ഉണ്ടാക്കിയ പേയ്‌മെന്റ് ടേംസിൽ സർക്കാരിന് കിട്ടേണ്ട പലിശയില്ല. പലിശയിനത്തിൽ മാത്രം സർക്കാരിന് നഷ്ടം 36,35,57,844 കോടിയെന്നാണ് സി എ ജി കണ്ടെത്തിയിരിക്കുന്നത്.

Continue Reading