POLITICS
ബിനീഷിന്റെ അറസ്റ്റ് സംസ്ഥാന സർക്കാറിനെ ബാധിക്കില്ല. ബിനീഷ് സർക്കാറിന്റെ ഭാഗമല്ലെന്നും കാനം
തിരുവനന്തപുരം: ബിനീഷിന്റെ അറസ്റ്റ് സംസ്ഥാന സർക്കാരിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിനീഷ് സർക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. കേന്ദ്ര ഏജൻസികളെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.
ബിനീഷിന്റെ കേസുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ തന്നെ സി പി എം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് പാർട്ടിയിലുളള ആളല്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സി പി എമ്മിനോ സർക്കാരിനോ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നും കാനം പ്രതികരിച്ചു.
