Connect with us

International

ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായികരിച്ച് യച്ചൂരി .

Published

on

ന്യൂഡല്‍ഹി: ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി . പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നാണ് യച്ചൂരിയുടെ ആവശ്യം.
‘പലസ്തീനികള്‍ക്കെതിരെ ഇസ്രയേലിലെ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ഈ വര്‍ഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരാണ് കൊല്ലപ്പെട്ടത്. പലസ്തീന്‍ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും യുഎന്‍ നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പിലാക്കുകയും വേണം.’ എന്നാണ് യച്ചൂരി എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചത്.

Continue Reading