Crime
തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിച്ച് പൊലീസ് മന്ത്രി അമിത്ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിച്ച് പൊലീസ്. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കേന്ദ്രസർക്കാരും വിവരം തേടിയിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് എത്രയുംപെട്ടെന്ന് സമർപ്പിക്കാനാണ് നിർദ്ദേശം. തീവ്രവാദ ആക്രമണ സാദ്ധ്യത പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു. എൻ എസ് ജി സംഘത്തോടും സ്ഥലത്തെത്തി അന്വേഷിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എൻ ഐ എയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും
സ്ഫോടനത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്. ക്രമസമാധാ ചുമതലയുള്ള എഡിജിപിയും ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തിയിട്ടുണ്ട്. മന്ത്രി രാജീവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്ഫോടനത്തെക്കുറിച്ച് പൊലീസ് ഗൗരവത്തോടെ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആവശ്യപ്പെട്ടിട്ടുണ്ട്. ബോംബാക്രമണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്തുനിന്ന് സ്ഫോടകവസ്തു സാന്നിദ്ധ്യം കണ്ടെത്താനായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.