Crime
മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുന്നു. ഇതിനു പിന്നിൽ സിപിഎമ്മാണെന്ന പരാമർശവുമായ് സമസ്ത നേതാവ്

കോഴിക്കോട്: മിശ്ര വിവാഹത്തിനെതിരേ പരാമർശവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മുസ്ലീം പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മിശ്ര വിവാഹം നടത്തുന്നുവെന്നും ഇതിനു പിന്നിൽ സിപിഎമ്മും ഡിവൈഎഫ്ഐയുമാണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
ഹിന്ദു മുസ്ലീമിനെ വിവാഹം കഴിച്ചാലെ മതേതരത്വമാവൂ എന്നാണ് ചിലർ കരുതുന്നതെന്നും അതിനെതിരേ ജാഗ്രത പുലർത്തണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.