Connect with us

Crime

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഇതര സംസ്ഥാന സ്വദേശിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ്

Published

on

മൂന്നാർ: പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഇതര സംസ്ഥാന സ്വദേശിക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. ഝാർഖണ്ഡ് സ്വദേശിയായ സെലനെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് നിർദേശം. ഇയാളുടെ ഭാര്യ സുമരി ബുർജോയെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇവരുടെ ഫോട്ടോയും വവരങ്ങളും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
ADVERTISEMENT

recommended by

SPIKE
Reduce Belly Fat Within Few Days
LEARN MORE
മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയുടെ 11 വയസുള്ള മകളെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. മൂന്നു ദിവസങ്ങൾക്ക് മുൻപായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്തെത്തി കുട്ടിയെ സമീപത്തെ കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് മാതാപിതാക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍, വീടിനുസമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ കണ്ടെത്തി. ഈ സമയത്ത് കുട്ടിയോടൊപ്പമുണ്ടായിരുന്ന പ്രതി ഓടിരക്ഷപ്പെട്ടു. തുടർന്നാണ് മാതാപിതാക്കൾ മൂന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.”

Continue Reading