Connect with us

KERALA

കായംകുളത്തു താൻ തോറ്റതു ചിലർ കാലുവാരിയതു കൊണ്ട് .സിപിഎം നേതാവ് കെ.കെ.ചെല്ലപ്പൻ തനിക്കെതിരെ നിന്നു  വോട്ട് നൽകരുതെന്നു പറഞ്ഞു.

Published

on

ആലപ്പുഴ : കായംകുളത്തു താൻ  മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്നു വെളിപ്പെടുത്തി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. 2001ൽ കായംകുളത്തു താൻ തോറ്റതു ചിലർ കാലുവാരിയതു
കൊണ്ടാണ്. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ.ചെല്ലപ്പൻ തനിക്കെതിരെ നിൽക്കുകയും  വോട്ട് നൽകരുതെന്നും പറഞ്ഞു. മുന്നൂറ് വോട്ടാണ് ആ ഭാഗത്തു മറിഞ്ഞതെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.പി.എ.ഹാരിസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പി.എ. ഹാരിസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണു സുധാകരന്റെ വെളിപ്പെടുത്തൽ.

പുറകിൽ കഠാര ഒളിപ്പിച്ചുപിടിച്ചു കുത്തുന്നതാണു പലരുടെയും ശൈലി. മനസ്സ് ശുദ്ധമായിരിക്കണം, അതാണ് ഇടതുപക്ഷമെന്നും സുധാകരൻ പറഞ്ഞു.  ‘‘കാലുവാരൽ കലയും ശാസ്ത്രവും ആയി കൊണ്ടുനടക്കുന്ന കുറച്ചാളുകൾ ഇവിടെയുണ്ട്. അതിപ്പോഴുമുണ്ട്, ഇന്നലെയുമുണ്ട്, നാളെയുമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു.

Continue Reading