Connect with us

KERALA

മോ​ദി​ക്ക് പി​ന്നാ​ലെ, തൃ​ശൂ​രി​ൽ നി​ന്നു ത​ന്നെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കോ​ൺ​ഗ്ര​സും.മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ക്കമാവും

Published

on

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ തൃ​ശൂ​രി​ലെ​ത്തി​ച്ച് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ, തൃ​ശൂ​രി​ൽ നി​ന്നു ത​ന്നെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ കോ​ൺ​ഗ്ര​സും. കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട മു​ന്നൊ​രു​ക്ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫെ​ബ്രു​വ​രി 3ന് ​തൃ​ശൂ​ര്‍ തേ​ക്കി​ന്‍കാ​ട് മൈ​താ​ന​ത്ത് എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ പ​ങ്കെ​ടു​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ക്ക​മാ​കും.

സം​സ്ഥാ​ന​ത്തെ 25,177 ബൂ​ത്തു​ക​ളി​ല്‍ നി​ന്ന് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ്, വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റ്, ബി​എ​ല്‍എ​മാ​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന 75,000ത്തി​ല്‍പ്പ​രം പ്ര​വ​ര്‍ത്ത​ക​രും മ​ണ്ഡ​ലം മു​ത​ല്‍ എ​ഐ​സി​സി ത​ലം വ​രെ​യു​ള്ള കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ളും ഉ​ള്‍പ്പെ​ടെ ഒ​രു ല​ക്ഷ​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം 3.30ന് ​തേ​ക്കി​ന്‍കാ​ട് മൈ​താ​ന​ത്താ​ണ് സ​മ്മേ​ള​നം. ഇ​തി​നാ​വ​ശ്യ​മാ​യ വി​പു​ല​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്താ​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍ലൈ​നാ​യി ചേ​ര്‍ന്ന കെ​പി​സി​സി ഭാ​ര​വാ​ഹി യോ​ഗം തീ​രു​മാ​നി​ച്ചു.

എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ ബൂ​ത്ത് പ്ര​സി​ഡ​ന്‍മാ​രും വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റും ബി​എ​ല്‍എ​മാ​രു​മാ​യി നേ​രി​ട്ട് സം​വാ​ദം ന​ട​ത്തും എ​ന്ന​താ​ണ് തൃ​ശൂ​ര്‍ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. മു​ന്‍ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ക​ട​ന്നു​പോ​കാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍ജു​ന്‍ ഖാ​ര്‍ഗെ ന​ട​ത്തു​ന്ന പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലും ബൂ​ത്ത് ത​ലം വ​രെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന മ​ഹാ​സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍ക്കു​ന്ന​ത്.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ ദാ​സ് മു​ന്‍ഷി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ , കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ഡോ. ​ശ​ശി ത​രൂ​ര്‍ എം​പി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, യു​ഡി​എ​ഫ് ക​ണ്‍വീ​ന​ര്‍ എം.​എം. ഹ​സ​ന്‍, കെ​പി​സി​സി പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ര്‍മാ​ന്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി, എ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ള്‍, കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ള്‍, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ള്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍എ​മാ​ര്‍, ഡി​സി​സി, ബ്ലോ​ക്ക്- മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ള്‍, പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും സെ​ല്ലു​ക​ളു​ടേ​യും ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ക്കും.

Continue Reading