Crime
കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചു
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചാക്കയില്‍ നിന്നും രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയതില്‍ നിര്‍ണായക സൂചന പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ട്. അറപ്പുര റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് തെളിവ് ലഭിച്ചത്.
വൈകിട്ട് അഞ്ചിനും ആറരയ്ക്കും ഇടയിലുള്ള ദൃശ്യങ്ങളാണ്.
കുട്ടിയേയും കൊണ്ട് ഒരു സ്ത്രീ റസിഡന്‍സ് അസോസിയേഷന്‍ ഓഫീസിന് സമീപത്ത് നിന്നും റെയില്‍വേ ട്രാക്കിന്റെ ഭാഗത്തേക്ക് നടന്ന് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കുട്ടിയെ ഉപേക്ഷിക്കാനെത്തിയതാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഈ സ്ത്രീ ചാക്ക ഭാഗത്തു നിന്നുമാണ് വന്നതെന്നാണ് സൂചന
