Crime
ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ബിജെ.പിക്ക് കനത്ത തിരിച്ചടി എഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചു.

ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പ് ബിജെ.പിക്ക് കനത്ത തിരിച്ചടി
എഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചു.
ചണ്ഡീഗഡ്: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിന്റെ ഫലം സുപ്രീം കോടതി റദ്ദാക്കിയതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയായി ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി വരാണാധികാരിക്കെതിരെ നടപടി സ്വീകരിക്കാൻ ഉത്തരവിട്ടു. പിന്നാലെ കേസിലെ ഹർജിക്കാരൻ കൂടിയായ എഎപി മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിനെ തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചു. റിട്ടേണിംഗ് ഓഫീസർ അനിൽ മസിഹ് അസാധുവാക്കിയ എട്ട് ബാലറ്റുകൾ സാധുവാണെന്നും അവ എഎപിയുടെ മേയർ സ്ഥാനാർത്ഥി കുൽദീപ് കുമാറിന് അനുകൂലമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.