KERALA
വീക്ഷണം ദിനപത്രത്തിന്റെ 48മത് വാർഷികാഘോഷവും പുരസ്കാര വിതരണവും

വീക്ഷണം ദിനപത്രത്തിന്റെ 48മത് വാർഷികാഘോഷവും പുരസ്കാര വിതരണവും
കൊച്ചി :വീക്ഷണം ദിനപത്രത്തിന്റെ 48മത് വാർഷികാഘോഷവും പുരസ്കാര വിതരണവും കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ നടന്നു. മികച്ച പ്രവാസി വ്യവസായിക്കുള്ള പുരസ്കാരം ഖത്തർ ടെക് എംഡി ജെബി കെ ജോൺ കർണാടക ഊർജ്ജ വകുപ്പ് മന്ത്രി കെ ജെ ജോർജിൽ നിന്നും ഏറ്റുവാങ്ങി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, എം പി മാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, എം.എൽ.എ മാരായ റോജി എം ജോൺ, അൻവർ സാദത്ത്, ഉമ തോമസ്, ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, വീക്ഷണം എം ഡി ജെയ്‌സൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു