Connect with us

KERALA

അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന് പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കേണ്ടവർ ഈ മാസം 25നകം അപേക്ഷിച്ചാല്‍ പട്ടികയില്‍ ഇടം നേടാം.

Published

on

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഏപ്രില്‍ നാലിന് പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും ഈ മാസം 25നകം അപേക്ഷിച്ചാല്‍ പട്ടികയില്‍ ഇടം നേടാം.

സംസ്ഥാനത്ത് 2,72,80,160 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 1,31,84,573 പുരുഷ വോട്ടര്‍മാരും 1,40,95,250 സ്ത്രീ വോട്ടര്‍മാരുമാണ്. 85 വയസ് കവിഞ്ഞ 2,49,960 വോട്ടര്‍മാരും 100 വയസ് കഴിഞ്ഞ 2,999 പേരുമുണ്ട്. കൂടാതെ 3,70,933 യുവ വോട്ടര്‍മാരും 88,384 പ്രവാസി വോട്ടര്‍മാരും ഉണ്ട്.

സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസമായ ഏപ്രില്‍ നാലുവരെ പേര് ചേര്‍ക്കാമെങ്കിലും അപേക്ഷ പരിശോധിക്കാന്‍ 10 ദിവസമെങ്കിലും വേണ്ടതിനാല്‍ 25 ന് മുന്‍പായി അപേക്ഷിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് എം. കൗള്‍ പറഞ്ഞു.”

Continue Reading